newsதமிழ்நாடு

ബോക്സോഫീസിൽ റെക്കോഡിട്ട് രജനിയുടെ ജയിലർ

വെബ് ഡെസ്‌ക്‌
Published Aug 17, 2023|79

SHARE THIS PAGE!
രജനികാന്ത് നായകനായ ജയിലർ ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു. ചിത്രത്തിന്റെ ഔദ്യോ​ഗിക കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. നെൽസൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ആഴ്ചയിൽ 375.40 കോടി രൂപ നേടിയെന്ന് സൺ പിക്ചേഴ്സ് പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു നിർമാതാക്കളുടെ പ്രതികരണം. 

ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ടോട്ടൽ ഗ്രോസ് കലക്‌ഷൻ 375.40 കോടിയാണ്. തമിഴ് സിനിമാ ചരിത്രത്തിലെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷനാണിതെന്നും സൺ പിക്ചേഴ്സ് അവകാശപ്പെടുന്നു. തമിഴ്നാട്ടിൽ നിന്ന് മാത്രം നൂറുകോടിയിലധികം ചിത്രം നേടിയിട്ടുണ്ട്. ആന്ധ്രപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമായി 50 കോടിയിലധികം നേടിക്കഴിഞ്ഞു.

Latest Update

Top News