എട്ട് തോട്ടകൾ, ജീവി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വെട്രിയുടെ പുതിയ ചിത്രം വരുന്നു. 2 എം സിനിമാസിൻ്റെ ബാനറിൽ മലയാളിയായ വിനോദ് ശബരീഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് 'ലോക്ക്ഡൗൺ നൈറ്റ്സ്' എന്നാണ്. 'ഏപ്രിൽ മാതത്തിൽ', 'പുതുക്കോട്ടയിൽ ഇരുന്ത് ശരവണൻ ', ' ഈ സി ആർ റോഡ് ' എന്നീ സിനിമകളുടെ സംവിധായകൻ എസ്. എസ്. സ്റ്റാൻലിയാണ് ലോക്ക്ഡൗൺ നൈറ്റ്സിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയാണ് പ്രകാശനം ചെയ്തത്. വലിയ ബജറ്റിൽ പൂർണമായും മലേഷ്യയിൽ വെച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
ഒ.ടി.ടിയിൽ പുറത്തിറങ്ങി ചർച്ചയായ 'പൂച്ചാണ്ടി' എന്ന സിനിമയിൽ നായികയായി അഭിനയിച്ച ഹംഷിനി പെരുമാളാണ് ലോക്ക്ഡൗൺ നൈറ്റ്സിലെ നായിക. മതിയഴകൻ, ലോകൻ, കോമള നായിഡു എന്നിവരും ചിത്രത്തിലുണ്ട്. സാലൈ സഹാദേവൻ ഛായഗ്രഹണവും ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനവും നിർവഹിക്കുന്നു.