newsകൊച്ചി

ഷാനവാസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌
Published Aug 17, 2023|71

SHARE THIS PAGE!
ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് ചിങ്ങം ഒന്നിന് കൊച്ചിയിലെ പുത്തൻകുരിശ് ചെൻ്റോസ് ഇവൻ്റ്സ് സെൻ്ററിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ആനക്കള്ളൻ, പഞ്ചവർണ്ണതത്ത, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങൾ നിർമ്മിച്ച് ശ്രദ്ധേയമായ സപ്ത തരംഗ് - ക്രിയേഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ സപ്ത തരംഗിൻ്റെ സാരഥികളായ ഒ.പി. ഉണ്ണികൃഷ്ണൻ, മധു പള്ളിയന, ജയ ഗോപാലൻ, ജേക്കബ് വി. തോമസ് വള്ളക്കാലിൽ, സുമാ ജേക്കബ് എന്നിവരും ഷാനവാസ്. കെ.ബാവാക്കുട്ടി, പൂർണ്ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ എന്നിവരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്.

സുബ്രമണ്യൻ സ്വിച്ചോൺ കർമ്മവും സന്തോഷ് വള്ളക്കാലിൽ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണവും ആരംഭിച്ചു. റൊമാന്റിക് കോമഡി ത്രില്ലറാണ് ചിത്രം. മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിൻ്റെ കഥയാണ് നർമ്മ മുഹൂർത്തങ്ങളിലൂടെയും ഉദ്വേഗത്തോടെയും അവതരിപ്പിക്കുന്നത്.

Latest Update

Top News